തൃപ്രങ്ങോട് ശിവക്ഷേത്രം
തൃപ്രങ്ങോട് ശിവക്ഷേത്രം കേരളത്തിലെ പ്രസിദ്ധമായ പുരാതന മഹാക്ഷേത്രങ്ങളിലൊന്നാണ്. മലബാറിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമായ ഈ ക്ഷേത്രം തൃപ്രങ്ങോടിന്റെ സാംസ്കാരികവും ആത്മീയവുമായ ചരിത്രത്തിന്റെ കേന്ദ്രബിന്ദുവായി കണക്കാക്കപ്പെടുന്നു. “തൃപ്രങ്ങോടപ്പന്‍” എന്ന പേരില്‍ ആരാധിക്കപ്പെടുന്ന ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പഴമയും ഐതീഹ്യങ്ങളും കൊണ്ട് സമ്പന്നമായ ഈ ക്ഷേത്രം വെട്ടത്തു രാജാക്കന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു