തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിന്റെ വെബ് സൈറ്റിലേക്ക് സ്വാഗതം
'തൂഫാൻ 2.0' പദ്ധതിക്ക് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിൽ പ്രൗഢോജ്ജ്വല തുടക്കം

September 29, 2026

സ്വയംഭരണ വകുപ്പ്, പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'തൂഫാൻ 2.0' പദ്ധതിക്ക് പ്രൗഢോജ്ജ്വല തുടക്കം. ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി വീക്ഷിച്ചതിന് ശേഷം, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് തല ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചു. തൂഫാൻ പതാക ഉയർത്തലോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ലഹരി വിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകാൻ ഏവരെയും സജ്ജരാക്കിക്കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് 'തൂഫാൻ വാരിയർ' ബാഡ്ജുകളും ചടങ്ങിൽ വിതരണം ചെയ്തു.ലഹരിക്കെതിരെയുള്ള ശക്തമായ ജനകീയ പ്രതിരോധത്തിന് തുടക്കം കുറിച്ചുകൊണ്ട് വലിയ വിജയത്തോടെയാണ് ഉത്ഘാടന ചടങ്ങുകൾ അവസാനിച്ചത്.

'Toofan 2.0' project gets a grand launch in Triprangode Grama Panchayat