ഹനുമാൻ ക്ഷേത്രം
മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലുള്ള ആലത്തിയൂരിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പുരാതന ക്ഷേത്രമാണ് ആലത്തിയൂർ ശ്രീ ഹനുമാൻ കാവ് (ആലത്തിയൂർ പെരുംതൃക്കോവിൽ). ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയെങ്കിലും, ഹനുമാൻ സ്വാമിയുടെ സാന്നിധ്യവും ഭക്തജന തിരക്കും കാരണമാണ് ഈ ക്ഷേത്രം 'ഹനുമാൻ കാവ്' എന്ന പേരിൽ പ്രശസ്തമായത്