ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തൃപ്രങ്ങോട് മലപ്പുറം ജില്ലയിലെ അതിപുരാതന ഗ്രാമങ്ങളിലൊന്നാണ്. തൃപ്രങ്ങോടപ്പൻ ശിവക്ഷേത്രവുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായതെന്ന് കരുതപ്പെടുന്നു. വെട്ടത്തു രാജാക്കന്മാരുടെ പ്രധാന ആസ്ഥാനമായി ഈ പ്രദേശം പ്രവർത്തിച്ചിരുന്നു. പിന്നീട് സാമൂതിരിയുടെ അധീനതയിലായി വെട്ടത്തുനാട് മാറി. ജാതിവ്യവസ്ഥയും അയിത്താചാരങ്ങളും പഴയകാലത്ത് ശക്തമായി നിലനിന്നിരുന്നു. ഇസ്ലാം മതം അറബിവ്യാപാരികളിലൂടെ ഇവിടെ വ്യാപകമായി പ്രചരിച്ചു. മലബാർ കലാപകാലത്ത് തൃപ്രങ്ങോട്ടുകാരും സമരങ്ങളിൽ പങ്കെടുത്തു. സ്വാതന്ത്ര്യസമരത്തിനുശേഷമാണ് പ്രദേശത്ത് വലിയ സാമൂഹികമാറ്റങ്ങൾ ഉണ്ടായത്. കൃഷിയായിരുന്നു ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 29, 2026
'തൂഫാൻ 2.0' പദ്ധതിക്ക് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിൽ പ്രൗഢോജ്ജ്വല തുടക്കം
സ്വയംഭരണ വകുപ്പ്, പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'തൂഫാൻ 2.0' പദ്ധതിക്ക് പ്രൗഢോജ്ജ്വല തുടക്കം. ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി വീക്ഷിച്ചതിന് ശേഷം, പഞ്ചായത്ത്...
കൂടുതൽ വായിക്കുക